സജ്ജനങ്ങളേ, ഏതൊരു രാഷ്ട്രവും ക്ഷേമരാഷ്ട്രമായി ഉയരണമെങ്കില്‍ ശ്രീഃ, വിജയഃ, ഭൂതിഃ, ധ്രുവാ നീതിഃ എന്നിങ്ങനെ നാലു ഘടകങ്ങള്‍ അവിടെ നിലനില്‍ക്കണം. ശാന്തിസമൃദ്ധമായ സമ്പന്നതയും ഐശ്വര്യവും സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും സര്‍വമണ്ഡലങ്ങളിലും മഹിമയും എല്ലാവര്‍ക്കും യഥാകാലം തുല്യമായ നീതിലബ്ധിയുമാണ് ക്ഷേമരാഷ്ട്രത്തില്‍ അവശ്യം ഉണ്ടാവേണ്ടത്. ഇതോടൊപ്പം ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും, അതായത് ബൗദ്ധികമായ ഔന്നത്യവും കായികമായ കരുത്തും ഒത്തുചേര്‍ന്നാലേ ക്ഷേമരാഷ്ട്രമാവാന്‍ സാധിക്കൂ എന്നാണ് ശ്രീമദ്ഭഗവദ്ഗീതയുടെ ഒടുവില്‍ സഞ്ജയന്റെ നിരീക്ഷണവും നിരൂപണവും. സുദീര്‍ഘകാലം അടിമത്തത്തിന്റെ കൂച്ചുവിലങ്ങുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ഭാരതത്തെ ക്ഷേമരാഷ്ട്രമായി ഉയര്‍ത്തി…
