കോഴിക്കോട് നഗരഹൃദയത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിനടുത്തായി അശോകപുരം കുനിയില്‍കാവ് ക്ഷേത്രസമീപത്ത് ശ്രീ ശാരദ അദ്വൈതാശ്രമം പ്രവര്‍ത്തിക്കുന്നു. ശ്രീശാരദ ഭക്തസമാജം എന്ന പേരില്‍ ആരംഭിച്ചതും പിന്നീട് കൊല്‍ക്കത്ത ദക്ഷിണേശ്വര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ശാരദാ മഠത്തിന്റെ ശാഖയായി പ്രവര്‍ത്തിച്ചുവന്നതുമായ കെട്ടിടവും സ്ഥലവും 2015 നവംബര്‍ 24ന് ശ്രീശാരദാമഠം ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിനു സമര്‍പ്പിച്ചു. ചില പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നവീകരിച്ചശേഷം 2016 മെയ് 22ന് പൂജ്യ ഗോലാകാനന്ദസ്വാമികളുടെ അധ്യക്ഷതയില്‍ അനേക സന്ന്യാസിശ്രേഷ്ഠരുടെയും സജ്ജനങ്ങളുടെയും സാന്നിധ്യത്തില്‍ ശ്രീരാമകൃഷ്ണമഠം ബേലൂര്‍ മഠത്തിലെ ആചാര്യനായ പൂജനീയ സ്വപ്രഭാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ശനി ദിവസങ്ങളിലും കുട്ടികള്‍ക്കുള്ള ക്ലാസുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സത്സംഗങ്ങളും ഇവിടെ നടന്നുവരുന്നു. കൂടാതെ, എല്ലാ ഇംഗ്ലീഷ് മാസവും രണ്ടും നാലും ബുധനാഴ്ചകളില്‍ സ്വാമി ചിദാനന്ദ പുരികളുടെയും ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ സ്വാമിനി ശിവാനന്ദ പുരിയുടെയും വേദാന്തപഠനക്ലാസുകളും നടക്കുന്നു. അദ്വൈതാശ്രമം സത്സംഗം മാസികയുടെ മാര്‍ക്കറ്റിംങ് ഓഫീസും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
വിലാസം:
കാര്യദര്‍ശി,
ശ്രീ ശാരദ അദ്വൈതാശ്രമം,
കുനിയില്‍കാവ് ക്ഷേത്രസമീപം,
കോഴിക്കോട്- 673006.
ഫോണ്‍: +91 9895682905