ദേശീയബോധമുള്ള സംസ്കാരസമ്പന്നരായ പുതു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് 2011ല്‍ ശ്രീശങ്കരവിദ്യാമന്ദിരമെന്ന പ്രാഥമികവിദ്യാലയം ആരംഭിച്ചത്. സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, മാതൃഭാഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അധ്യാപനം നടത്തുന്ന ഈ വിദ്യാലയം ഭാരതീയ വിദ്യാനികേതനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയക്കെട്ടിടം 2013 ജൂലൈ 28ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ ഇപ്പോള്‍ ‘അരുണ്‍’ മുതല്‍ ആറാംക്ലാസ് വരെ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ആകെ 474 കുട്ടികളാണു പഠിക്കുന്നത്. വിലാസം: ശ്രീശങ്കര വിദ്യാമന്ദിരം, കൊളത്തൂര്‍- 673315 ഫോണ്‍ : 0495 2456650