advaita_s1

അതിപ്രാചീനമായ ശ്രീ വല്ലോറക്കാവ് ക്ഷേത്രത്തില്‍ കിരാതമൂര്‍ത്തിയുടേതാണ് മുഖ്യപ്രതിഷ്ഠ. ഭഗവതി, ഗണപതി, ശാസ്താവ് എന്നീ ഉപദേവതകളും കുടികൊള്ളുന്നു. ക്ഷേത്രത്തിന്‍റെ തന്ത്രി ശ്രീ എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടാണ്. 2015 മാര്‍ച്ച് 29ന് ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. ആശ്രമാന്തേവാസികളുടെ കാര്‍മികത്വത്തിലാണ് നിത്യപൂജകള്‍ നടക്കുന്നത്.